മല്ലപ്പള്ളി തിയറ്റര്‍പടിയിലെ കുഴി വാഹനയാത്രയ്ക്ക് ഭീഷണിയായിട്ടും നികത്താന്‍ നടപടിയില്ല. ടാറിങ്ങിനോടു ചേര്‍ന്ന് താഴ്ചയിലുള്ള കുഴി രൂപപ്പെട്ടിട്ട് മാസങ്ങള്‍ ആയിട്ടും ഇതുവരെ നികത്താൻ നടപടി ആയിട്ടില്ല. ഇതിനിടയില്‍ മറ്റിങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയെങ്കിലും തിയറ്റര്‍പടിയിലെ കുഴി അധികൃതര്‍ കണ്ടിട്ടില്ല.
കഴിഞ്ഞ ദിവസം കുഴിയിൽ വീണ് നിയ്യന്തണംവിട്ട ഇരുച്രകവാഹനത്തില്‍ കാര്‍ ഇടിച്ചെങ്കിലും ആർക്കും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
തിരുവല്ല ഭാഗത്തുനിന്നെത്തുന്ന വാഹനങ്ങളാണ് അപകടത്തില്‍ പെടുന്നത്. ഓട്ടോറിക്ഷയും കാറുകളും ബൈക്കുകളും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് അപകടഭീഷണിയായ കുഴി നികത്താന്‍ അധികൃതര്‍ തയാറാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.