കേരള നോളജ് ഇക്കോണമി മിഷൻ ജനുവരി 21 മുതൽ 27 വരെ ഓൺലൈൻ തൊഴിൽ മേള നടത്തുന്നു. തൊഴിൽ അന്വേഷകർക്ക് knowledgemission.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ ഉദ്യോഗാർത്ഥികൾക്കും, അവരുടെ സൗകര്യാർത്ഥം വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ഓൺലൈൻ തൊഴിൽ മേളയിൽ പങ്കെടുക്കാനുള്ള ഒരു അവസരം നൽകുന്നു.
മറ്റ് തൊഴിൽ മേളകളിൽ നിന്ന് വ്യത്യസ്തമായി, കേരള നോളജ് ഇക്കോണമി മിഷൻ ഒരിക്കൽ രജിസ്റ്റർ ചെയ്ത തൊഴിലന്വേഷകനു അനുയോജ്യമായ തൊഴിൽ കണ്ടെത്തുന്നത് വരെ ഒന്നിലധികം അവസരങ്ങൾ നൽകുന്നു. ഓൺലൈൻ തൊഴിൽ മേളയിൽ പങ്കെടുക്കാൻ ഉദ്യോഗാർത്ഥികൾ റജിസ്ട്രേഷൻ പൂർത്തിയാകേണ്ടതായിട്ടുണ്ട്.
എങ്ങനെ രജിസ്റ്റർ ചെയ്യാം?
- കേരള നോളജ് ഇക്കോണമി മിഷൻ പോർട്ടലിൽ (knowledgemission.kerala.gov.in) ഉദ്യോഗാർത്ഥികൾ അവരുടെ സ്കിൽസ്,വിദ്യാഭ്യാസ യോഗ്യത, അനുഭവപരിചയം അടിസ്ഥാനമാക്കിയുള്ള നിങ്ങളുടെ പ്രൊഫൈൽ റജിസ്ട്രേഷൻ പൂർണമാക്കുക.
- ജോബ് ഫെയറിനായി “വെർച്വൽ ജോബ് ഫെയർ മോഡ്” തിരഞ്ഞെടുക്കുക
- പുതുക്കിയ ഡീറ്റേയിൽസ്, CV എന്നിവ അപ്ലോഡ് ചെയ്യുക
- അവരവരുടെ പ്രൊഫൈലുമായി പൊരുത്തപ്പെടുന്ന അനുയോജ്യമായ ജോലികൾ തൊഴിൽദായകർ ഓഫർ ചെയ്യുന്നത് തിരഞ്ഞെടുക്കുക. ഉടനെ രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ സാധ്യത വർദ്ധിപ്പിക്കുന്നതിന് റോബോട്ടിക് അഭിമുഖത്തിലും പങ്കെടുക്കാം.
- തൊഴിൽ മേളയുടെ പരമാവധി ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും അനുയോജ്യമായ പുതിയ ജോലികളുടെ ലഭ്യതയ്ക്കും ഉദ്യോഗാർത്ഥികൾ വെബ്സൈറ്റ് പരിശോധിക്കുക.
വിവരങ്ങൾക്ക് വിളിക്കാം- 0471 2737881