മല്ലപ്പള്ളി പടുതോട് പമ്പ് ഹൗസ് ഓഫീസ് കെട്ടിടഭിത്തിക്ക് വിള്ളൽ.കെട്ടിടത്തിന്റെ ഭിത്തിയും ജനലും പൂർണമായി വിട്ടുമാറിയ നിലയിലാണ്. മോട്ടോറിന്റെ തകരാറുമൂലം പുറമറ്റം പഞ്ചായത്തിലെ വാലാങ്കര ഭാഗത്തും , പൈപ്പുകളുടെ തകരാർ മൂലം എഴുമറ്റൂർ പഞ്ചായത്തിലെ പ്രദേശങ്ങളിലും ജലവിതരണം തടസമായിട്ട് മൂന്ന് ആഴ്ചകൾ പിന്നിട്ടു.
കഴിഞ്ഞ ഒക്ടോബറിലെ പ്രളയത്തിൽ ഒഴുകിയെത്തിയ പ്ലാസ്റ്റിക്ക് കുപ്പികളും മറ്റുമാണ് പമ്പ് ഹൗസിന് സമീപത്തായി അടിഞ്ഞുകൂടിയിരിക്കുന്നത്. രണ്ട് പഞ്ചായത്തിൽ ജല ലഭ്യത ഉറപ്പു വരുത്തേണ്ട പമ്പ് ഹൗസാണ് വൃത്തിഹീനമായി കിടക്കുന്നത്.
വേനൽക്കാലത്ത് ഒന്നോ രണ്ടോ തവണയെ ജലലഭ്യത ഉണ്ടാകാറുള്ളൂ എന്നാണ് നാട്ടുകർ പറയുന്നത്. ഈ അവസരത്തിലാണ് പമ്പ്ഹൗസിന്റെ കെട്ടിടത്തിന്റെ ശോചനീയാവസ്ഥയും മാലിന്യക്കൂമ്പാരവും. അടിയന്തരമായി മാലിന്യം നീക്കം ചെയ്യാൻ നടപടി വേണമെന്നും എഴുമറ്റൂർ, പുറമറ്റം പഞ്ചായത്തുകളിൽ ജല ലഭ്യത ഉറപ്പു വരുത്തണം എന്നും നാട്ടുകാർ ആവശ്യപ്പെട്ടു.