ആനിക്കാട് പാതിക്കാട് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് ഇടവകയുടെ 79-ാമത് കൺവെൻഷനും 134-ാമത് പെരുന്നാളും ജനുവരി ഒൻപതുമുതൽ 15 വരെ നടക്കും. ഞായറാഴ്ച രാവിലെ എട്ടിന് തുടങ്ങുന്ന കുർബാനയ്ക്ക് ഫാ. വർഗീസ് എബ്രഹാം മേലേത്തറയിൽ കാർമികത്വം വഹിക്കും.
10-ന് പെരുന്നാൾ കൊടിയേറും, വൈകീട്ട് ഏഴിന് ഡോ. സജി അമയിൽ പ്രസംഗിക്കും. 12-ന് വൈകീട്ട് ഏഴിന് റവ. ബസലേൽ റമ്പാൻ, 13-ന് വൈകീട്ട് ഏഴിന് ഫാ. വിജു ഏലിയാസ് എന്നിവർ പ്രസംഗിക്കും. 14-ന് വൈകീട്ട് 8.15-ന് മുന്നിന്മേൽ കുർബാനയ്ക്ക് വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ. ജോൺ നേതൃത്വം നൽകും. നേർച്ചവിളമ്പോടെ ചടങ്ങുകൾ സമാപിക്കും.