ശബരിമല മകരവിളക്കുമായി ബന്ധപ്പെട്ടുള്ള തിരക്ക് കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയിലെ റോഡുകളിൽ ടിപ്പർ ലോറികൾക്ക് ജനുവരി 13, 14 തീയതികളിൽ ഏർപ്പെടുത്തിയിരുന്ന ഗതാഗത നിയന്ത്രണം 15-ലേക്കു കൂടി ദീർഘിപ്പിച്ചു. ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്.അയ്യരാണ് ഉത്തരവിറക്കിയത്. മകരവിളക്കിനുശേഷവും തിരക്ക് വർധിക്കാൻ സാധ്യതയുള്ളതു കണക്കിലെടുത്താണ് ഗതാഗത നിയന്ത്രണം ദീർഘിപ്പിച്ചത്.
പത്തനംതിട്ട ജില്ലയിൽ ടിപ്പർലോറികളുടെ നിയന്ത്രണം നീട്ടി
0