മല്ലപ്പള്ളി പഴയ സി.ഐ ഓഫീസിന് സമീപം ശനിയാഴ്ച രാത്രി 11 മണിയോടെ സംഘർഷം സൃഷ്ടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. പരിയാരം മുള്ളംകുഴി കോളനിയിൽ സനീഷിനെ(33) ആണ് അറസ്റ് ചെയ്തത്. പ്രതിയെ തിരുവല്ല കോടതിയിൽ ഹാജരാക്കി.
മണിക്കൂറോളം റോഡിൽ അക്രമവും അസഭ്യ വർഷവും നടത്തിയ യുവാവിനെ അക്രമത്തിൽ നിന്നും പിൻതിരിക്കാൻ ശ്രമിച്ച നാട്ടുകാർക്കു നേരെയും യുവാവ് ആക്രമണം നടത്തി.
സംഭവസ്ഥലത്ത് ആദ്യം രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് എത്തിയ എങ്കിലും യുവാവിനെ അനുനയിപ്പിക്കാൻ കഴിയാഞ്ഞതിനെ തുടർന്ന് കീഴ്വായ്പൂര് സ്‌റ്റേഷനിൽ നിന്നും കൂടുതൽ പോലീസ് എത്തി കിഴടക്കുകയായിരുന്നു. അക്രമസക്തനായ യുവാവിനെ അനുനയിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഉദ്യോഗസ്ഥരെയും ആക്രമിക്കുകയുണ്ടായി. യുവാവ് വഴിയിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ മറിച്ചിട്ടതായും പരാതിയുണ്ട്.