മല്ലപ്പള്ളി താലൂക്കിലെ കിഴക്കൻ മലയോര മേഖലയായ ചുങ്കപ്പാറ നിർമലപുരം നാഗപ്പാറയിൽ വൻ കാട്ടുതീ. റാന്നി-വലിയകാവ് വനമേഖലയോട് ചേർന്ന നിർമ്മപുരം-നാഗപ്പാറ പ്രിയദർശിനി കോളനിയുടെ സമീപ പ്രദേശങ്ങളിലെ ഏക്കർ കണക്കിന് ഭൂമിയാണ് കത്തി നശിച്ചത്.
സമീപ പ്രദേശങ്ങളിലെ വീടുകളും കാട്ട് തീ ഭീഷണിയിലാണ്. നാട്ടുകാരും ഫയർഫോഴ്സും പോലീസും ചേർന്ന് തീയണയ്ക്കാൻ നടപടികൾ സ്വീകരിച്ചു.