മല്ലപ്പള്ളി, ആനിക്കാട് പഞ്ചായത്തുകളിലെ വ്യാപാരസ്ഥാപനങ്ങളിലെ അളവു-തൂക്ക ഉപകരണങ്ങളിൽ മാർച്ചിനുള്ളിൽ മുദ്ര കാലാവധി തീരുന്നവ 17-ന് രാവിലെ 10.30മുതൽ മല്ലപ്പള്ളി ലീഗൽ മെട്രോളജി ഓഫീസിൽ പുനഃപരിശോധിക്കും.
ഓഫീസിൽ തപാൽ കാർഡുകൾ നൽകിയവരെ നേരിട്ട് തീയതിയും സമയവും അറിയിക്കും. ലഭിക്കാത്തവർ 0469-2785064 നമ്പരിൽ വിളിക്കണം. കഴിഞ്ഞവർഷം ഡിസംബറിനകം മുദ്ര പതിപ്പിക്കേണ്ടവയും കുടിശ്ശികയായവയുമായ ഉപകരണങ്ങൾ മാർച്ച് 30വരെ പിഴയില്ലാതെ പുതുക്കാം.
പരിശോധന തീയതിയും സമയവും ഫോണിൽ അന്വേഷിച്ച് അറിഞ്ഞശേഷം നേരിട്ടെത്തണം.