ആനിക്കാട്‌ കുടുംബാരോഗ്യ കേന്ദ്രത്തിന്‌ അവാര്‍ഡ്‌ ലഭിച്ചു

 കായകല്‍പ്‌ കമന്റേഷന്‍ അവാര്‍ഡ്‌ (പത്തനംതിട്ട ജില്ലാതലം) ആനിക്കാട്‌ കുടുംബാരോഗ്യ കേന്ദ്രത്തിന്‌ ലഭിച്ചു.

ആതുരാലയത്തിലെ ശുചിത്വപരിപാലനം, അണുബാധ നിയന്ത്രണം എന്നിവയില്‍ 77.5% മാര്‍ക്ക്‌ ലഭിച്ചാണ്‌ അവാര്‍ഡിനര്‍ഹമായത്‌. പ്രാഥമികാരോഗ്യകേന്ദ്രത്തെ 2020 ഒക്ടോബറിലാണ്‌ കൂടുംബാരോഗ്യ കേന്ദ്രമായി പ്രഖ്യാപിച്ചത്‌. 

വിശാലമായ കെട്ടിട സൗകര്യങ്ങളാണ്‌ ആതുരാലയത്തിന്റെ പ്രധാന സവിശേഷത. ക്യൂ നില്‍ക്കാതെ ഡോക്ടറെ കാണാനുള്ള സൗകര്യം, വിശാലമായ കാത്തിരുപ്പുകേന്ദ്രം, അത്യാധുനിക ലബോട്ടറി, ശിശുസൗഹാര്‍ദ കുത്തിവയ്പുകേന്ദ്രം, വയോജനങ്ങള്‍ക്കും അംഗപരിമിതര്‍ക്കും പ്രത്യേക പരിഗണന നല്‍കുന്ന സൗകര്യങ്ങള്‍ എന്നിവയും അവാര്‍ഡ്‌ ലഭിക്കുന്നതിന്‌ സഹായകരമായി.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ