റംബൂട്ടാൻ, അവക്കാഡോ, പ്ലാവ് തുടങ്ങിയ പഴവർഗ വിളകൾ കൃഷി ചെയ്യാൻ താത്‌പര്യമുള്ളവർ മല്ലപ്പള്ളി കൃഷിഭവനിൽ ലഭിക്കുന്ന അപേക്ഷ പൂരിപ്പിച്ച് സ്ഥലത്തിന്റെ കരം രസീത് പകർപ്പുമായി നൽകണം.
ഏത്തൻ, ഞാലിപ്പൂവൻ വാഴകൾ 25 എണ്ണമെങ്കിലും കൃഷി ചെയ്തിട്ടുള്ളവർക്ക് കൃഷി ഭവനിൽ നിന്ന് ആനുകൂല്യം നൽകും. കരം രസീത്, ബാങ്ക് പാസ് ബുക്ക്, റേഷൻ കാർഡ് എന്നിവ സഹിതം അപേക്ഷിക്കണം. പാട്ട കൃഷിയെങ്കിൽ പാട്ട ചീട്ടും ഉടമസ്ഥന്റെ കരം രസീതും നൽകണം.