തിരുവല്ല കുറ്റൂർ റെയിൽവേ അടിപ്പാതയ്ക്ക് സമീപം ട്രെയിനിടിച്ച് മുള്ളൻപന്നി ചത്തു. ഇന്നലെ രാവിലെ ഏഴിനാണ് സംഭവം. രാവിലെ എറണാകുളം ഭാഗത്തേക്ക് പോയ പാലരുവി എക് സ്പ്രസ് ഇടിച്ചതെന്നാണ് പ്രാഥമിക നിഗമനം. റാന്നിയിൽ നിന്നുള്ള വനം വകുപ്പ് അധികൃതരെത്തി മേൽനടപടി സ്വീകരിച്ചു.