ബിഎസ് സി നഴ്‌സിംഗ് ആന്‍ഡ് പാരാമെഡിക്കല്‍ കോഴ്‌സുകളില്‍ സ്‌പെഷ്യല്‍ അലോട്ട്‌മെന്റിലേക്ക് ഓപ്ഷനുകള്‍ സമര്‍പ്പിച്ചവരുടെ അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ 23 നകം ഫീസ് അടച്ചശേഷം അലോട്ട്‌മെന്റ് മെമ്മോ സഹിതം അതത് കോളേജുകളില്‍ പ്രവേശനത്തിനായി നേരിട്ട് ഹാജരാകണം.
പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് മാത്രമുള്ള സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് രജിഷ്‌ട്രേഷനും ഓപ്ഷന്‍ സമര്‍പ്പണവും ഫെബ്രുവരി 25, 26 തീയതികളില്‍ ഓണ്‍ലൈനായി നടത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2560363,64 നമ്പറില്‍ ബന്ധപ്പെടുക.