കോട്ടയം-കോഴഞ്ചേരി സംസ്ഥാനപാതയില്‍ മല്ലപ്പള്ളി വലിയപാലത്തിനും സിഎം എസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനും ഇടയില്‍ വിണ്ടും അപകടം. സ്വകാര്യ ആശുപ്തിക്കു സമീപം നിയന്ത്രണം വിട്ടകാർ റോഡ് അരികിലെ പോസ്റ്റിൽ തട്ടി സമീപത്തെ പുരയിടത്തിലെ മരത്തിൽ ഇടിച്ചുനിന്നു.
പാലായിൽ നിന്നും അടൂരിലേയ്ക്ക് പോകുന്ന വഴിക്ക് ഇന്നലെ ഒന്നരയോടെ മല്ലപ്പള്ളി സ്വകാര്യ ആശുപ്തിക്കു സമീപമാണ് അപകടം നടന്നത്. കാറിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചുവെങ്കിലും യാത്രക്കാര്‍ക്ക് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് നാട്ടുകാർ പറഞ്ഞു.