നെടുങ്കുന്നം പഞ്ചായത്തിൽ വൻമുഴക്കത്തോട് ഭൂമി കുലുക്കം

 കോട്ടയം ജില്ലയിലെ നെടുങ്കുന്നത്ത് വൻ ശബ്ദത്തോടെ ഭൂമി കുലുക്കം ഉണ്ടായതായി റിപ്പോർട്ടുകൾ. കറുകച്ചാൽ, നെടുങ്കുന്നം പഞ്ചായത്തുകളിൽ ഭൂമികുലുക്കത്തിനു സമാനമായ വിറയലും, വൻ ശബ്ദവും ഉണ്ടായതായി പ്രദേശവാസികൾ  പറയുന്നു. 

ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് നെടുങ്കുന്നത് അഞ്ചു കിലോമീറ്റർ പരിധിയിയിൽ വൻ ശബ്ദത്തോടെ പ്രകമ്പനം ഉണ്ടായത്. ഭൂമിയിൽ നിന്നും നേരിയ തോതിൽ കുലുക്കവും മുഴക്കവും ഉണ്ടാകുകയായിരുന്നു. 

നെടുംങ്കുന്നതോടെ അടുത്തു കിടക്കുന്ന പത്തനംതിട്ട ജില്ലയിലെ ആനിക്കാട് പ്രദേശങ്ങളിൽ മുഴക്കം കേട്ടതായും പ്രദേശവാസികൾ പറയുന്നു.

ഭൂമികുലുക്കം സംബന്ധിച്ച് ഔദ്യോഗികമായ റിപ്പോർട്ടുകൾ ഒന്നും തന്നെ അധികാരികൾ നൽകിയിട്ടില്ല. 

2020 ഒക്ടോബറിൽ ഇതുപോലെ നെടുകുന്നം പഞ്ചായത്തിൽ പലയിടത്തും ഭൂമിക്കടിയില്‍ നിന്നും മുഴക്കം കേൾക്കുകയുണ്ടായി. ഭൂമിക്കടിയില്‍ നിന്നും അസാധാരണമാംവിധം മുഴക്കം കേള്‍ക്കുന്നതിന്റെ ആശങ്കയിലാണ് നെടുംകുന്നം നിവാസികള്‍.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ