എഴുമറ്റൂര്‍ സ്വകാര്യ പുരയിടത്തിലെ അടിക്കാടുകള്‍ക്ക് തീപിടിച്ചു, പൂവനക്കടവ് - ചെറുകോല്‍ പുഴ റോഡില്‍ മാക്കാടിന് സമീപം ഇന്നലെ 12 മണിയോടെയാണ് തീ പടര്‍ന്നത്. റാന്നിയില്‍ നിന്ന് എത്തിയ അഗ്നി സുരക്ഷാ സേന ഒരുമണിയോടെ തീയണച്ചു.
വിജയഭവനം ഇന്ദിരാഭായിയുടെ ഒരേക്കറിന് അടുത്ത് സ്ഥലത്താണ് തീ പടര്‍ന്നത്. പൊലീസും സ്ഥലത്ത് എത്തിയിരുന്നു.