മല്ലപ്പള്ളി കടുവാക്കുഴി ജങ്ഷന് സമീപം രാമനോലിക്കൽ തോംസന്റെ പുരയിടത്തിൽ തീപിടിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. തിരുവല്ലയില്‍ നിന്നെത്തിയ അഗ്നിരക്ഷസേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് തീ അണച്ചത്. സമീപത്തെ ഒട്ടേറെ വിടുകളുമുണ്ടായിരുന്നുവെങ്കിലും അവിടേക്ക് തീ പടരാതിരുന്നത് ദുരന്തം ഒഴിവായി.
തിരുവല്ല അഗ്നിരക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ രാജേഷ് കുമാർ, സീനിയർ ഫയർ ഓഫീസർ സജി സൈമൺ, ഫയർ ഓഫീസർമാരായ ദീപാങ്കുരൻ, സജിമോൻ, ദിനേശ് കുമാർ, കീഴ്‌വായ്പൂര് പോലീസ് സ്റ്റേഷൻ എ.എസ്.ഐ. ഉണ്ണികൃഷ്ണൻ, സി.പി.ഒ. ആദർശ്, കല്ലൂപ്പാറ പഞ്ചായത്ത് മെമ്പർ എബി മേക്കരിങ്ങാട്ട്, സജി പൊയ്ക്കുടിയിൽ, ബൈജി ചെള്ളേട്ട്, മാത്തുക്കുട്ടി കൊമ്പടവത്ത്, തമ്പാൻ, കുഞ്ഞ് കടുവക്കുഴി, കുഞ്ഞുമോൻ ചക്കാലമുറി, സോണി തുടങ്ങിയവർ തീയണക്കുന്നതിന് നേതൃത്വം നൽകി.