തിരുവല്ല നഗരമധ്യത്തിൽ വൻ തീപിടുത്തം

തിരുവല്ല നഗരമധ്യത്തിൽ വൻ തീ പിടുത്തം. കെ.എസ്.ആർ.ടി.സിയ്ക്കു സമീപത്തെ കെട്ടിടത്തിലാണ് ശനിയാഴ്ച രാത്രി 10 ഓടെ തീ പടർന്നു പിടിച്ചത്. 

തിരുവല്ല നഗരമധ്യത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപത്ത് പിസാ ഹട്ടും, രാഗം ടെക്സ്റ്റെൽസും പ്രവർത്തിക്കുന്ന കെട്ടിടത്തിനു പിന്നിൽ തീ ആളിപ്പടരുന്നത് കണ്ട നാട്ടുകാരാണ് വിവരം അഗ്നിരക്ഷാ സേനയിൽ അറിയിച്ചത്.

തിരുവല്ലയിൽ നിന്ന് രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേന സ്ഥലത്ത് എത്തി രക്ഷാ പ്രവർത്തനം ആരംഭിച്ചത്. തുടർന്ന് ചെങ്ങന്നൂർ ചങ്ങനാശേരി അഗ്നിരക്ഷാ സേനാ യൂണിറ്റുകളിൽ നിന്നും കുടി ആറു യൂണിറ്റ് വാഹനങ്ങൾ സ്ഥലത്ത് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത്. രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്.

രക്ഷാ പ്രവർത്തനത്തിതിനിടെ വീണ് തിരുവല്ല യൂണിറ്റിലെ ഫയർമാൻ അഭിലാഷിന് പരിക്കേറ്റു. 



ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ