മല്ലപ്പള്ളി, വായ്പൂര് രണ്ടാം വാർഡിൽ പത്തേക്കറോളം വസ്തു കത്തിനശിച്ചു. പറങ്കിമാവ്, വാഴ, കൈത കൃഷികൾക്കാണ് നഷ്ടം. പ്രദീപ് ഭവനിൽ പ്രദീപ്കുമാർ, കുന്നുംപുറത്ത് സന്തോഷ് മാത്യു, കുഴിക്കാട് ശാന്തമ്മ, ഉറുമ്പനാകുളം ഗോപി, മംഗലം ഗോപിമോഹൻ, കുഴിക്കാട് ഗോപി എന്നിവരുടെ പറമ്പുകളിലാണ് ഞായറാഴ്ച പന്ത്രണ്ടരയോടെ അഗ്നിബാധയുണ്ടായത്.
റാന്നിയിൽനിന്ന് എത്തിയ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് രണ്ടരയോടെ തീയണച്ചു. പഞ്ചായത്ത് അംഗം അഞ്ജു സദാനന്ദനും എത്തിയിരുന്നു.