കൊറ്റനാട് ഗ്രാമപ്പഞ്ചായത്തിൽ എം.ജി.എൻ.ആർ.ഇ.ജി.എസ്. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് അക്കൗണ്ടന്റ് ആൻഡ് ഐ.ടി.അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
18-നും 36-നുമിടയിൽ പ്രായമുള്ള ബി.കോം., പി.ജി.ഡി.സി.എ. യോഗ്യതയുളളവർക്ക് അപേക്ഷിക്കാം. പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് പ്രായപരിധിയിൽ അഞ്ചുവർഷത്തെ ഇളവുണ്ട്.
പഞ്ചായത്തിലെ സ്ഥിരം താമസക്കാർക്ക് മുൻഗണന ഉണ്ടായിരിക്കും. താത്‌പര്യമുള്ളവർ ബന്ധപ്പെട്ട രേഖകൾ സഹിതം ബുധനാഴ്ച വൈകീട്ട് മൂന്നിന് മുമ്പായി പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകണം.