തിരുവല്ല കവിയൂർ തോട്ടഭാഗത്ത് നടന്ന അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. തിരുവല്ല ആർ.ബി.എൽ ബാങ്ക് ജീവനക്കാരൻ മല്ലപ്പള്ളി ആനിക്കാട് നൂറോന്മാവ് ബഥേൽ ഹൗസിൽ എബിൻ ജോസഫാണ് (24) മരിച്ചത്.
കാറിൽ തട്ടി റോഡിൽ വീണ യാത്രക്കാരൻ പിന്നാലെ എത്തിയ ടോറസ് ലോറിയ്ക്കടിയിൽ പെടുകയായിരുന്നു. ഇയാളെ കാർ ഇടിച്ചതായി നാട്ടുകാർ പറയുന്നുണ്ടെങ്കിലും പോലീസ് ഇതുവരെ ഇത് സ്ഥിതികരിച്ചിട്ടില്ല.
ഇന്ന് വൈകിട്ട് എട്ടുമണിയോടെ കവിയൂർ തോട്ടഭാഗം വടയത്രവളവിൽ തോട്ടഭാഗം ഭാഗത്തേയ്ക്കു പോകുകയായിരുന്നു എബിൻ സഞ്ചരിച്ച ബൈക്കിൽ ഒരു കാറ് ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഇടിയുടെ ആഘാദത്തിൽ റോഡിൽ വീണ എബിന്റെ ശരീരത്തിലൂടെ പിന്നാലെ എത്തിയ ടോറസ് ലോറി കയറിയിറങ്ങുകയായിരുന്നു. മൃതദേഹം തിരുവല്ല സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.