കോമളം താത്ക്കാലിക പാലത്തിനുള്ള രൂപകല്‍പന ഒരാഴ്ചക്കകം: പൊതുമരാമത്ത് വകുപ്പ് മന്ത്രി

കോമളത്ത് തത്ക്കാലിക പാലത്തിനുള്ള രൂപകല്പന ഒരാഴ്ചക്കകം തയ്യാറാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയില്‍ അറിയിച്ചു. മാത്യു ടി തോമസ് എംഎല്‍എ നിയമസഭയില്‍ ഇതു സംബന്ധിച്ച് അവതരിപ്പിച്ച സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം  അറിയിച്ചത്.

കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന പാലത്തിന് പകരമായി പുതിയ പാലം പണിയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. എന്നാല്‍ അതിലൂടെ താത്ക്കാലിക പാലം വേണമെന്ന് എംഎല്‍എ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ പാലങ്ങള്‍ വിഭാഗം ചീഫ് എഞ്ചിനിയറോടും രൂപകല്പന വിഭാഗം ചീഫ് എന്‍ജിനിറോടും സംയുക്ത പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഈ രണ്ട് ഉന്നത ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ഉദ്യോഗസ്ഥതല സംഘം കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ചു.

ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ കടന്നുപോകുന്ന തരത്തില്‍ സ്റ്റീല്‍ സ്ട്രക്ചര്‍  മാതൃകയില്‍ സിംഗിള്‍ വേ ട്രാഫിക്കിനുള്ള താത്ക്കാലിക പാലം നിര്‍മ്മിക്കുന്നത് പരിഗണനയിലാണന്നും ഭാര വാഹനങ്ങള്‍ കടന്നുപോകുന്നതിന് നിലവിലുള്ള പാലത്തിന് രണ്ട് കിലോമീറ്ററോളം അകലെയുള്ള പാലത്തെ ആശ്രയിക്കാനാകും എന്നും മന്ത്രിയുടെ മറുപടിയില്‍ വ്യക്തമാക്കി.

സാങ്കേതിക മികവോടെ പുതിയ പാലം പണിയുന്നതിനു മുന്‍ഗണന നല്‍കിക്കൊണ്ടും പുതിയ പാലം പൂര്‍ത്തിയാകുന്നതുവരെ  ജനങ്ങള്‍ക്ക് ആശ്രയിക്കുവാനുള്ള മാര്‍ഗമായി മാത്രം താത്കാലിക ക്രമീകരണം ഉണ്ടാവണമെന്നും സബ്മീഷന്‍ നോട്ടിസില്‍ മാത്യു ടി. തോമസ് എം എല്‍ എ ആവശ്യപ്പെട്ടു. താത്ക്കാലിക പാലത്തിനുള്ള രൂപകല്‍പ്പന  പൊതുമരാമത്ത് രൂപകല്‍പ്പന വിഭാഗം തയ്യാറാക്കുകയാണെന്നും ഒരാഴ്ചയ്ക്കകം ഇത് പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ