മല്ലപ്പള്ളി ജല അതോറിറ്റി ഉപഭോക്താക്കൾക്ക് ഈ മാസം മുതൽ അച്ചടിച്ച ബില്ലുകൾ നൽകുന്നില്ല. രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിൽ എസ്.എം.എസ്.ആയി ബിൽ അയക്കും.
മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങൽ, കല്ലൂപ്പാറ, കൊറ്റനാട് പഞ്ചായത്തുകളിൽ ഉള്ളവർ മല്ലപ്പള്ളി സെക്ഷൻ ഓഫീസിലും (ഫോൺ: 0469 2785265) കോയിപ്രം, ഇരവിപേരൂർ, അയിരൂർ, തോട്ടപ്പുഴശ്ശേരി, പുറമറ്റം, എഴുമറ്റൂർ പഞ്ചായത്തുകളിലുള്ളവർ പുല്ലാട് സെക്ഷൻ ഓഫീസിലും (ഫോൺ:0469 2997900) വിളിച്ച് രജിസ്റ്റർ ചെയ്യാം.
വെബ്സൈറ്റ് www.kwa.kerala.gov.in