മല്ലപ്പള്ളി തിരുമാലിട ശിവരാത്രി കാവടിയാട്ടം ചൊവ്വാഴ്ച. രാവിലെ ഒൻപതിന് പരിയാരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് കാവടികൾ പുറപ്പെടും.
തിരുമാലിട ക്ഷേത്രത്തിൽ അമ്പലപ്പുഴ സുരേഷ് വർമ രുക്മിണീസ്വയംവരം ഓട്ടൻതുള്ളൽ നടത്തും. ഉച്ചയ്ക്ക് 12-ന് കാവടിയാട്ടം. വൈകീട്ട് നാലിന് കാണിക്കമണ്ഡപത്തിൽനിന്ന് വേലകളി എതിരേല്പ്, രാത്രി 9.30-ന് കായംകുളം ബാബുവിന്റെ സംഗീതക്കച്ചേരി, 12-ന് ശിവരാത്രി പൂജ, രണ്ടിന് വൈക്കം ചിലമ്പൊലി ഓർക്കെസ്ട്രയുടെ ഭക്തിഗാനമേള.
തിങ്കളാഴ്ച രാത്രി 8.30-നാണ് കാവടി വിളക്ക്.