പത്തനംതിട്ട ജില്ല അതിദാരിദ്ര്യ നിർണയ പ്രക്രിയ പൂർത്തിയായി: ഏറ്റവും കുറവ് മല്ലപ്പള്ളി പഞ്ചായത്തിൽ

പത്തനംതിട്ട ജില്ല അതിദാരിദ്ര്യ നിർണയ പ്രക്രിയ പൂർത്തിയായി. അഞ്ച് വർഷം കൊണ്ട് അതിദാരിദ്ര്യം ഇല്ലാതാക്കാനുള്ള സർവേ ജില്ലയിൽ പൂർത്തിയായി. 2817 കുടുംബങ്ങളെയാണ്‌ കണ്ടെത്തിയത്. 

ഏറ്റവും കൂടുതൽ പന്തളം മുനിസിപ്പാലിറ്റിയിലും കുറവ് മല്ലപ്പള്ളി പഞ്ചായത്തിലുമാണ്. 

കലക്ടർ ഡോ. ദിവ്യ  എസ് അയ്യർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാതല സമിതിയാണ് സർവേ പ്രവർത്തനങ്ങൾ മോണിറ്റർ ചെയ്തത്. 

ഭക്ഷണലഭ്യത, ആരോഗ്യം, വരുമാനം, വാസസ്ഥലം എന്നിവ അടിസ്ഥാനമാക്കി തീവ്ര അതിതീവ്ര ക്ലേശ ഘടകങ്ങൾ ബാധകമാകുന്ന കുടുംബങ്ങളെ അതിദാരിദ്രരായി കണക്കാക്കുന്ന നിലയിലാണ് സൂചകങ്ങൾ നിശ്ചയിച്ചത്. 

കിലയുടെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർക്ക് പരിശീലനം സംഘടിപ്പിച്ചാണ്‌ പ്രക്രീയ പൂർത്തിയാക്കിയത്. 1800ൽ അധികം സന്നദ്ധപ്രവർത്തകരും  പങ്കാളികളായി.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ