കാഞ്ഞിരത്തിങ്കൽ പ്രദേശത്ത് കുടിവെള്ളം കിട്ടാതായിട്ട് ആഴ്ചയൊന്ന് കഴിഞ്ഞു. മല്ലപ്പള്ളി കൈപ്പറ്റ പടുവക്കുന്നേൽ ടാങ്കിൽനിന്നാണ് ഇവിടെ ജലം എത്തുന്നത്. ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് ഇവിടെ കുടിവെള്ളം കിട്ടിയിരുന്നത്. പതിവുപോലെ ഒരു ആഴ്ചയായിട്ടും കുടിവെള്ളം ലഭിക്കാതിരുന്നതോടെ ഉപയോക്താക്കൾ അന്വേഷിച്ചപ്പോൾ വെള്ളം ഇല്ലെന്ന മറുപടിയാണ് കിട്ടിയതെന്ന് നാട്ടുകാർ പറയുന്നു.
കുടിവെള്ളം കിട്ടാതെ വലഞ്ഞ് കാഞ്ഞിരത്തിങ്കൽ നിവാസികൾ
0