കാർഷികമേഖലയ്ക്ക് കൈത്താങ്ങായി ആനിക്കാട് ഗ്രാമപ്പഞ്ചായത്ത് ബജറ്റ്. 11.10 ലക്ഷം രൂപയാണ് ഈയിനത്തിൽ അനുവദിച്ചത്.
മൃഗസംരക്ഷണം- 9.45 ലക്ഷം, ക്ഷീരവികസനം-11 ലക്ഷം, കുടിവെള്ള വിതരണം-18 ലക്ഷം, ഭവനനിർമാണം -52.50 ലക്ഷം രൂപ ക്രമത്തിൽ നീക്കിവച്ചു.
അങ്കണവാടി പോഷകാഹാര വിതരണത്തിന് ഒൻപത് ലക്ഷം, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർക്ക് ഏഴുലക്ഷം, റോഡ് നിർമാണത്തിന് 99.75 ലക്ഷം രൂപ വീതവും അനുമതി നൽകി.
പഞ്ചായത്ത് പ്രസിഡന്റ് പ്രമീള വസന്ത് മാത്യുവിന്റെ അധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് തോമസ് മാത്യു ബജറ്റ് അവതരിപ്പിച്ചു.