മാന്നാറിലുണ്ടായ തീപിടുത്തത്തിൽ രണ്ട് കടകൾ പൂർണമായി കത്തി നശിച്ചു. പരുമല ജങ്ഷന് സമീപമുള്ള ദുബായ് ബസാർ, സമീപം ഉള്ള പലചരക്ക് കട എന്നിവയാണ് കത്തിയമർന്നത്.
ചൊവ്വാ രാവിലെ 9.30നാണ് തീപിടുത്തം ഉണ്ടായത്. തീ ആളിപ്പടരുന്നത് കണ്ട നാട്ടുകാരാണ് വിവരം അഗ്നിരക്ഷാ സേനയേയും കട ഉടമകളെയും അറിയിച്ചത്. തുടർന്ന്, എട്ട് യൂണീറ്റുകളിൽ നിന്നെത്തിയ അഗ്നിശമന രക്ഷാസേന സംഘങ്ങൾ തീ അണച്ചു
ഡൽഹി ഷോപ്പർ എന്ന സൂപ്പർമാർക്കറ്റിനാണ് ചൊവ്വാഴ്ച രാവിലെ തീപിടുത്തം ഉണ്ടായത്. ഇതിനോടു ചേർന്നുള്ള കടകൾക്കും തീ പിടിക്കുകയാരുന്നു. ആലപ്പുഴയിൽ നിന്നും പത്തനംതിട്ടയിൽ നിന്നുമുള്ള ഒമ്പതോളം യൂണിറ്റ് അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി. വെള്ളം തീർന്നതിനെ തുടർന്ന് പമ്പയാറ്റിൽ നിന്നും വെള്ളം വീണ്ടും നിറച്ച് എത്തിയാണ് തീ അണച്ചത്. പ്രദേശമാകെ കറുത്ത പുക നിറഞ്ഞിരിക്കുകയാണ്.