പത്തനംതിട്ട ജില്ലയിൽ കെ റെയിൽ കല്ലിടൽ 30ന് ആരംഭിക്കും


 പത്തനംതിട്ട ജില്ലയിൽ കെ റെയിൽ കല്ലിടൽ 30ന് ആരംഭിക്കും. ആറൻമുള പഞ്ചായത്തിലെ നീർവിളാകത്ത് കല്ലിടൽ തുടങ്ങാൻ കളക്ടറേറ്റിൽ ചേർന്ന യോഗം തീരുമാനിച്ചു. ദിവസവും ഒരു കിലോമീറ്റർ പ്രദേശത്ത് കല്ലുകൾ സ്ഥാപിക്കും.

ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്. അയ്യരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് കല്ലിടൽ തീയതി പ്രഖ്യാപിച്ചത്. കളമശേരി ആസ്ഥാനമായ സ്വകാര്യ ഏജൻസിയാണ് കല്ലിടുന്നതിന് കരാറെടുത്തിരിക്കുന്നത്.

കെ റെയിൽ കടന്നുപോകുന്ന തദ്ദേശ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാർ, പൊലീസ് ഉദ്യോഗസ്ഥർ, കെ റെയിൽ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. യു.ഡി.എഫ്, ബി.ജെ.പി ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാർ എന്നിവർ ജനകീയ പ്രതിഷേധം മറികടന്ന് പദ്ധതി നടപ്പാക്കാനാവില്ലെന്ന് യോഗത്തിൽ അറിയിച്ചു. കളക്ടർ വിളിച്ചതുകൊണ്ടാണ് യോഗത്തിന് എത്തിയതെന്ന് അവർ പറഞ്ഞു. പദ്ധതിയെപ്പറ്റി ജനങ്ങളിൽ ബോധവത്കരണം നടത്തണമെന്നായിരുന്നു റവന്യു, കെ റെയിൽ ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചത്. വാർഡ് തലങ്ങളിൽ ജനങ്ങളെ വിളിച്ചുകൂട്ടി പദ്ധതിയുടെ പ്രയോജനവും ഭൂമി വിട്ടുകൊടുക്കുമ്പോൾ കിട്ടുന്ന നഷ്ടപരിഹാരത്തെക്കുറിച്ചും ബോധവത്കരിക്കണം.

എന്നാൽ, ഏതൊക്കെ പ്രദേശങ്ങളിലാണ് കല്ലിടാൻ പോകുന്നതെന്ന് കെ റെയിൽ പ്രതിനിധികൾ യോഗത്തിൽ വ്യക്തമാക്കിയില്ല. ജില്ലയിൽ എത്ര സ്ഥലങ്ങളിൽ കല്ലിടുമെന്നോ വീടുകളുടെയും മറ്റ് കെട്ടിടങ്ങളുടെയും കണക്കുകളോ വിശദീകരിച്ചില്ല. അര മണിക്കൂർ നീണ്ട യോഗത്തിൽ തദ്ദേശ സ്ഥാപന പ്രതിനിധികൾ ജനങ്ങളുടെ പ്രതിഷേധവും അശങ്കകളും അറിയിച്ചു. ജനങ്ങൾക്കാെപ്പമേ നിൽക്കുവെന്ന് യു.ഡി.എഫ്, ബി.ജെ.പി പ്രതിനിധികൾ പറഞ്ഞു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ