പത്തനംതിട്ട ഇലക്ട്രിക്ക് സര്‍ക്കിള്‍ പരിധിയില്‍ തിരുവല്ല ഇലക്ട്രിക്കല്‍ ഡിവിഷന്റെ കീഴിലുള്ള മല്ലപ്പള്ളി ഇലക്ട്രിക്കല്‍ സബ് ഡിവിഷന്റെയും സെക്ഷന്റെയും പുതിയ ഓഫീസ് മന്ദിരത്തിന്‍റെ നിര്‍മ്മാണ ഉദ്ഘാടനം ഈ മാസം 22 ന് നടക്കും. തിരുവല്ല എം.എല്‍.എ. അഡ്വ. മാത്യു റ്റി തോമസ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. കെ.കൃഷ്ണന്‍കുട്ടി പുതിയ മന്ദിരത്തിന്‍റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിക്കും. പ്രസ്തുത ചടങ്ങില്‍ പത്തനംതിട്ട എം.പി. ശ്രീ. ആന്റോ ആന്റണി അവര്‍കള്‍ മുഖ്യാതിഥിയായിരിക്കും.
മല്ലപ്പള്ളി ഇല്രക്രിക്കല്‍ സബ് ഡിവിഷന്‍, സെക്ഷൻ ഓഫീസുകളുടെ കെട്ടിട നിര്‍മ്മാണ ഉദ്ഘാടനം മല്ലപ്പള്ളി സെന്റ് ജോണ്‍സ് ബഥനി ഓര്‍ത്തഡോക്‌സ് വലിയ പള്ളി ഹാളില്‍ വെച്ച് പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് നടത്തപ്പെടുന്നത്.