മല്ലപ്പള്ളി, മൂശാരിക്കവല, പരിയാരം പ്രദേശങ്ങളിൽ വൈദ്യുതി മുടക്കം പതിവായതായി പരാതി. രാവിലെ ഒൻപതു മുതൽ അഞ്ചുവരെ അറിയിപ്പ് നൽകിയും അല്ലാതെയും പവർകട്ടുണ്ട്. വൈകീട്ട് സമയം കഴിഞ്ഞാലും വിതരണം പുനഃസ്ഥാപിക്കില്ല. വീടുകളിലും വ്യാപാര കേന്ദ്രങ്ങളിലും ഏറെ ബുദ്ധിമുട്ടായിട്ടുണ്ട് എന്ന് നാട്ടുകാർ പറയുന്നു.