മല്ലപ്പള്ളി പഞ്ചായത്ത് ബസ്‌സ്റ്റാൻഡിലെ കെ.എസ്.ആർ.ടി.സി. കേന്ദ്രത്തിലെ ജീവനക്കാരിയോട് സ്വകാര്യ ബസ് കണ്ടക്ടർ മോശമായി പെരുമാറിയതായി പരാതി.
വ്യാഴാഴ്ച രാവിലെ പത്തരയോടെ ഇവിടെയെത്തി ബഹളമുണ്ടാക്കുകയായിരുന്നു. ഇത് സംബന്ധിച്ച് കോട്ടയം-കോഴഞ്ചേരി റൂട്ടിലോടുന്ന ബസിലെ നിതിൻ മാത്യുവിനെതിരേ കീഴ്വായ്പൂര് പോലീസിൽ പരാതി നൽകിയതായി സ്റ്റേഷൻ മാസ്റ്റർ അറിയിച്ചു.