റാന്നിയില്‍ 13 വയസ്സുകാരിയെ പീഡിപ്പിച്ച അമ്മയുടെ കാമുകന്‍ അറസ്റ്റിൽ. ഇയാൾ കഴിഞ്ഞ ഒരാഴ്ചയായി കുട്ടിയുടെ അമ്മയുടെ കൂടെ താമസിക്കുകയായിരുന്ന പ്രതി ഷിജു ആണ് അറസ്റ്റിലായത്. സ്കൂളിലെ അധ്യാപകരെയാണ് കുട്ടി പീഡിപ്പിച്ച വിവരം അറിയിച്ചത്.
അധ്യാപകർ പൊലീസിൽ അറിയിച്ചതിനെ തുടർന്നാണ് അറസ്റ്റ്. അച്ഛൻ വർഷങ്ങൾക്കു മുൻപ് ഉപേക്ഷിച്ചു പോയ കുട്ടിയുടെ അമ്മ ജോലിക്കു പോയ സമയത്ത് ഷിജു മോശമായി പെരുമാറിയെന്നാണ് കുട്ടിയുടെ മൊഴി. ഷിജുവിനെതിരെ അമ്മയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.