പുരപ്പുറ സൗരോർജ്ജ പദ്ധതിയുടെ ഭാഗമായി മാർച്ച്‌ 10, 11 തീയതികളിൽ മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിൽ വെച്ച് സൗജന്യ സ്പോട്ട് രജിസ്ട്രേഷൻ നടത്തുന്നു

 കേരള സംസ്ഥാന വൈദ്യുതി ബോർഡ്‌ ലിമിറ്റഡ് സംസ്ഥാനത്തുടനീളം നടപ്പിലാക്കിവരുന്ന പുരപ്പുറ സൗരോർജ്ജ പദ്ധതിയുടെ ഭാഗമായി 2022 മാർച്ച്‌ 10, 11 തീയതികളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണിവരെ മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിൽ വെച്ച് സൗജന്യ സ്പോട്ട് രജിസ്ട്രേഷൻ നടത്തുന്നു. 

സബ്സിഡി പദ്ധതിപ്രകാരം 3 കിലോവാട്ട് വരെ 40%സബ്‌സിഡിയും 4 മുതൽ 10 വരെ 20% സബ്സിഡിയുമാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങളോടെ നടത്തപ്പെടുന്ന സ്പോർട്ട് രജിസ്ട്രേഷനിൽ പങ്കെടുത്തു വിജയിപ്പിക്കണമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ