സൗര പുരപ്പുറ സോളാർ പദ്ധതി പ്രകാരം മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള ഗാർഹിക ഉപഭോക്താക്കൾക്ക് സബ്സിഡിയോടുള്ള സോളാർ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള സ്പോട്ട് രജിസ്ട്രേഷൻ 5 ന് രാവിലെ 10 മുതൽ 4 വരെ മല്ലപ്പള്ളി റോട്ടറി ക്ലബ് ഹാളിൽ നടക്കും.
താല്പര്യമുള്ള ഉപഭോക്താക്കൾ അന്നേ ദിവസം മല്ലപ്പള്ളി റോട്ടറി ക്ലബ് ഹാളിൽ എത്തണം. 13 അക്ക കൺസ്യൂമർ നമ്പറും കെ.എസ്.ഇ.ബിയിൽ രജിസ്ട്രർ ചെയ്തിട്ടുള്ള ഫോണും കൈയ്യിൽ കരുതണം.