നടന്‍ ഗിന്നസ് പക്രു സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. അമിതവേഗതയില്‍ എത്തിയ ലോറി ഗിന്നസ് പക്രു സഞ്ചരിച്ച കാറില്‍ ഇടിക്കുകയായിരുന്നു.
തിരുവല്ല ബൈപാസ് തുടങ്ങുന്ന മഴുവങ്ങാട് ജംഗ്ഷന് സമീപമാണ് അപകടം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേയ്‌ക്ക് വരികയായിരുന്നു ഗിന്നസ് പക്രു. ചെങ്ങന്നൂര്‍ ഭാഗത്തേയ്‌ക്ക് പോയ കൊറിയര്‍ സര്‍വ്വീസ് ലോറി മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്തപ്പോഴാണ് അപകടം.
ഇടിയുടെ ആഘാതത്തില്‍ ടയര്‍പ്പൊട്ടി കാര്‍ നിന്നതിനാല്‍ വലിയൊരു അപകടമാണ് ഒഴിവായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.