കേരളത്തിന് കത്തയച്ച് കേന്ദ്രം ദിവസം കോവിഡ് കണക്ക് പ്രസിദ്ധീകരിക്കണം


 പ്രതിദിന കൊവിഡ് കണക്കുകൾ കൃത്യമായി പ്രസിദ്ധീകരിക്കാൻ കേരളത്തോട് കേന്ദ്രം. സംസ്ഥാന ആരോഗ്യ സെക്രട്ടറിക്ക് കേന്ദ്രം കത്തയച്ചു. രോഗികൾ കുറഞ്ഞ സാഹചര്യത്തിൽ കണക്ക് പ്രസിദ്ധീകരിക്കുന്നത് കേരളം അവസാനിപ്പിച്ച സാഹചര്യത്തിലാണ് നടപടി.  

കേരളം കോവിഡ് കണക്കുകള്‍ പുതുക്കുന്നില്ലെന്നും ഏപ്രില്‍13ന് ശേഷം സംസ്ഥാനത്ത് കോവിഡ് കണക്കുകള്‍ പുതുക്കിയിട്ടില്ലെന്നാണ് കത്തില്‍ പറയുന്നത്. 

13 ന് ശേഷം 5 ദിവസം കഴിഞ്ഞാണ് കണക്കുകള്‍ പുതുക്കിയത്. ഈ കണക്കുകള്‍ കൂടി രേഖപ്പെടുത്തിയാണ് ഇന്ന് അഖിലേന്ത്യാതലത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം കണക്കുകള്‍ പുതുക്കിയത്. 

ഇതോടയാണ് രാജ്യത്ത് കോവിഡ് കേസുകളില്‍ 90 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതിന് കാരണമായി പറയുന്നത് 5 ദിവസത്തെ കണക്കുകള്‍ ഒന്നിച്ചവന്നതാണ് കാരണമെന്നും കേന്ദ്രം പറയുന്നു. എല്ലാ ദിവസവും കണക്കുകള്‍ പുതുക്കണമെന്നും കത്തില്‍ പറയുന്നു.

സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുറഞ്ഞതിനാലാണ് കണക്ക് പ്രസിദ്ധീകരിക്കുന്നത് നിർത്തിവെച്ചതെന്നും വകുപ്പിൽ ഡാറ്റാ ശേഖരണം തുടരുമെന്നുമായിരുന്നു അന്ന് ആരോഗ്യ മന്ത്രിയുടെ വിശദീകരണം. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ