മല്ലപ്പള്ളി ഐ.എച്ച്.ആർ.ഡി. ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം സ്റ്റാൻഡേഡ് പ്രവേശനത്തിന് ഓൺലൈനായും നേരിട്ടും അപേക്ഷ ക്ഷണിച്ചു.2022 ജൂൺ ഒന്നിന് 16 വയസ്സ് തികയാത്തവരായിരിക്കണം. ഏഴാം സ്റ്റാൻഡേഡോ തത്തുല്യ പരീക്ഷയോ ജയിച്ചവർക്കും പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ ihrd.kerala.gov.in/ths എന്ന വെബ്സൈറ്റ് മുഖേന സമർപ്പിക്കണം.
രജിസ്ട്രേഷൻ ഫീസ് 110 രൂപ (എസ്.സി. (എസ്.ടി. വിദ്യാർഥികൾക്ക് 55) രൂപ. സ്കൂളിന്റെ പേരിൽ മല്ലപ്പള്ളി എസ്.ബി.ഐ ബ്രാഞ്ചിലുള്ള അക്കൗണ്ട് നമ്പർ 5703043436493-ൽ പണമടച്ച രസീതിന്റെ വിശദാംശങ്ങൾ ഓൺലൈൻ പോർട്ടലിൽ രേഖപ്പെടുത്തണം. അപേക്ഷ ഫീസ് സ്കൂൾ ഓഫീസിൽ പണമായോ പ്രിൻസിപ്പലിന്റെ പേരിൽ മാറാവുന്ന ഡി.ഡി ആയോ നൽകാവുന്നതാണ്. പ്രോസ്പെക്ടസ് വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ ഓൺലൈനായി ഏപ്രിൽ 18-ന് വൈകീട്ട് നാല് വരെ സമർപ്പിക്കാവുന്നതാണ്. ഓൺലൈൻ അപേക്ഷകളുടെ പ്രിന്റൗട്ട് 20-ന് നാലിന് മുൻപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. നേരിട്ടുള്ള അപേക്ഷകളും അന്നുവരെ മാത്രമേ സ്വീകരിക്കുകയുള്ളൂ.