മല്ലപ്പള്ളി താലുക്ക് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സ്, ലാബ് ടെക്നിഷ്യന്‍ ഫാര്‍മസിസ്റ്റ് എന്നി തസ്തികയില്‍ ഒഴിവുണ്ട്. ജനറല്‍/ബിഎസ്‌സി നഴ്‌സിങ് ബിരുദം നഴ്‌സിങ് കണ്‍സില്‍ റജിസ്ട്രേഷന്‍ (സ്റ്റാഫ് നഴ്‌സി, ഡിഎംഎല്‍ടി/ബിഎസ്സി എംഎല്‍ടി, പാരാ മെഡിക്കല്‍ കാണ്‍സില്‍ റജിസ്ട്രേഷന്‍ (ലാബ് ടെക്നിഷ്യന്‍), ഗവ. അംഗീകൃത ബി.ഫാം/ഡി.ഫാം, ഫാര്‍മസി കൗണ്‍സില്‍ സര്‍ട്ടിഫിക്കറ്റ് (ഫാര്‍മസിസ്റ്റ്) എന്നിവയാണ് യോഗ്യത.
2022 ഏപ്രില്‍ 1ന് 40 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി.ഏപ്രിൽ 11ന് 10 മണിക്ക് സ്‌റ്റാഫ് നഴ്‌സിന്റെയും 1.30 മണിക്ക് ലാബ് ടെക്നിഷ്യന്‍ ഫാര്‍മസിസ്റ്റ് എന്നിവയുടെയും അഭിമുഖം താലൂക്ക് ആശുപ്രതിയില്‍ നടക്കുമെന്ന് സുപ്രണ്ട് അറിയിച്ചു.