കല്ലൂപ്പാറയിൽ പകൽ കൃഷി നശിപ്പിക്കാനിറങ്ങിയ കാട്ടുപന്നിയെ വെടി വെച്ചു കൊന്നു. ഐക്കരപ്പടിക്കു സമീപം കൈതയിൽ റോയി ചാണ്ടപ്പിള്ള, തെക്കൻനാട്ടിൽ ലെജു ഏബ്രഹാം എന്നിവരുടെ കൃഷിയിടത്തിലിറങ്ങിയ നാൽപത് കിലോയോളം തൂക്കം വരുന്ന പെൺപന്നിയെയാണ് വനം വകുപ്പ് ചുമതലപ്പെടുത്തിയ ഷൂട്ടർ ജോസ് പ്രകാശ് വെടിവച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് സൂസൺ തോംസണിന്റെ നേതൃത്വത്തിൽ പന്നിയെ വനംവകുപ്പ് അധികൃതർക്ക് കൈമാറി.