കണ്ണൂരില്‍ നിന്നു ഒളിച്ചോടിയ വീട്ടമ്മയെയും കാമുകനെയും തിരുവല്ലയില്‍ നിന്നു പോലീസ് കസ്റ്റഡിയിലെടുത്തു. ഭര്‍തൃമതിയും മൂന്ന് മക്കളുടെ അമ്മയുമായ കണ്ണൂര്‍ വളപട്ടണം സ്വദേശിനിയേയും ചമ്പക്കുളം സ്വദേശിയായ യുവാവിനെയുമാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച തിരുവല്ല പോലീസിന്റെ സഹായത്തോടെ വളപട്ടണം പോലീസ് കവിയൂരിലെ വീട്ടില്‍ നിന്നുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ഒരാഴ്ചയായി യുവതിയും യുവാവും കവിയൂരിൽ ഒളിച്ചു താമസിക്കുകയായിരുന്നു. യുവതിയുടെ ബന്ധുക്കളുടെ പരാതിയിന്മേല് വളപട്ടണം പോലീസ് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലം കണ്ടെത്തിയത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചു പോയതിനടക്കം യുവതിക്കെതിരേ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.