ചെങ്ങരൂർ സെൻറ് ജോർജ് കത്തോലിക്കാ പള്ളി, മല്ലപ്പള്ളി സെന്റ് ഫ്രാൻസിസ് സേവ്യർ തീർഥാടനകേന്ദ്രം എന്നിവ ചേർന്ന് വെള്ളിയാഴ്ച വിശുദ്ധ കുരിശിന്റെ വഴി നടത്തും. വൈകീട്ട് നാലിന് ചെങ്ങരൂർ പള്ളിയിൽ വർഗീസ് മാവേലിക്കര പ്രസംഗിക്കും. തുടർന്ന് 4.30-ന് വിശുദ്ധകുരിശിന്റെ വഴി ചെങ്ങരൂരിൽ നിന്നു ആരംഭിക്കും. 6.30-ന് മല്ലപ്പള്ളി സെന്റ് ഫ്രാൻസിസ് സേവ്യർ മലങ്കര കത്തോലിക്കാ പള്ളിയിൽ സമാപിക്കും. ഫാ. സന്തോഷ് അഴകത്ത്, ഫാ. മനോജ് വട്ടമറ്റം എന്നിവർ നേതൃത്വം നൽകും.
മല്ലപ്പള്ളിയിൽ കുരിശിന്റെ വഴി നാളെ
0