മുരണി-ആനിക്കാട് റോഡ് തകർന്നു. മല്ലപ്പള്ളി പഞ്ചായത്തിലെ മുരണിയിൽനിന്ന് മണിമലയാറ്റിലെ കാവനാൽ കടവ് പാലം കടന്ന് ആനിക്കാട് പഞ്ചായത്തിലെ പുല്ലുകുത്തിയിലെത്തുന്ന പാതയാണിത്. പാലം പണിയുടെ ഒപ്പം റോഡ് ചെയ്യാതിരുന്നത് വിവാദമായിരുന്നു. ഏറെ സമരങ്ങൾക്കുശേഷമാണ് കുറേഭാഗം കോൺക്രീറ്റ് കട്ട നിരത്തിയത്. ഇപ്പോൾ മുരണി കവല മുതൽ കട്ടപാകിയ ഭാഗംവരെ കുഴികൾ നിറഞ്ഞു. മഴപെയ്താൽ വെള്ളം കെട്ടിനിൽക്കുന്ന സ്ഥിതിയാണ്. മുരണി ഭഗവതിക്ഷേത്രം, ആനിക്കാട്ടിലമ്മ ശിവ പാർവതി ക്ഷേത്രം, തളത്തിൽ ഭഗവതി ക്ഷേത്രം തുടങ്ങി നിരവധി ആരാധനാലയങ്ങളിലേക്കുള്ളവർ ആശ്രയിക്കുന്ന വഴിയാണിത്. റോഡ് തകർന്നു കിടക്കുന്നതിനാൽ അപകടങ്ങളും വർധിച്ചിട്ടുണ്ട്.
മുരണി-ആനിക്കാട് റോഡ് തകർന്നു
0