ഹെൽത്തി കേരള പരിപാടിയുടെ ഭാഗമായി പുറമറ്റം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഉദ്യോഗസ്ഥർ ഹോട്ടലുകളിൽ പരിശോധന നടത്തി.
പഴകിയ ഭക്ഷണപദാർഥങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകംചെയ്യുന്ന കടകൾക്ക് നോട്ടീസ് നല്കി. ഏഴ് ദിവസത്തിനകം സ്ഥാപനങ്ങൾ ശുചീകരിക്കുന്നതിനും നിർദേശിച്ചു.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രദീപ് ബി.പിള്ള, വി.ശ്രീലത എന്നിവർ നേതൃത്വം നല്കി.