സംസ്ഥാനത്ത് റംസാൻ വ്രതാരംഭം നാളെ. മലപ്പുറം പരപ്പനങ്ങാടി ബീച്ചിൽ മാസപ്പിറവി കണ്ടതോടെയാണ് പ്രഖ്യാപനം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. റംസാൻ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാല്‍ നാളെ (ഞായര്‍) റംസാൻ വ്രതാരംഭമായിരിക്കുമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അറിയിച്ചു.
റംസാൻ ഒന്ന് ഞായറാഴ്ചയായിരിക്കുമെന്ന് മുജാഹിദ് വിഭാഗം ഇന്നലെ തന്നെ അറിയിച്ചിരുന്നു. മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ റമദാൻ വ്രതാരാംഭം ഞായറാഴ്ച ആയിരിക്കുമെന്ന് കേരള ഹിലാൽ (കെ എൻ എം) കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് മദനിയാണ് ഇന്നലെ പ്രഖ്യാപിച്ചത്. സുന്നി വിഭാഗങ്ങൾ തീരുമാനം അറിയിച്ചിരുന്നില്ല.