റാന്നിയിൽ കനത്ത മഴയ്ക്കൊപ്പം എത്തിയ കാറ്റില്‍ വ്യാപക നാശനഷ്ടം. വൈകീട്ട് അഞ്ചു മണിയോടെ ആണ് മഴയും അതിശക്തമായ കാറ്റും ഉണ്ടായത്. ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നിന്ന കൂറ്റന്‍ ആല്‍മരം കടപുഴകി വ്യാപാരസമുച്ചയത്തിലെ സ്ഥാപനങ്ങളുടെ മുകളില്‍ വീണ് മൂന്നു വ്യാപാര സ്ഥാപനങ്ങള്‍ പാടെ തകര്‍ന്നു.
മരങ്ങള്‍ കടപുഴകി വീണും വൈദ്യുതി തൂണുകള്‍ ഒടിഞ്ഞും ബോര്‍ഡുകള്‍ ഇളകിവീണും വലിയ നാശനഷ്ടങ്ങളാണ് റാന്നിയിൽ സംഭവിച്ചത്. ആര്‍ക്കും പരിക്കില്ല. മര്‍ത്തോമ്മ ആശുപത്രിയിലെ സ്റ്റാഫ് ക്വാര്‍ട്ടേസ് കെട്ടിടത്തിന് മുകളിലെ റൂഫിംങ് പറന്നു പോയി. പലയിടത്തും വാഹന ഗതാഗതവും വൈദ്യുതി വിതരണവും താറുമാറായി.