പത്തനംതിട്ട, കോട്ടയം ജില്ലകളിലെ കുട്ടികൾക്കായുള്ള കായിക പരിശീലനക്യാമ്പ് നാലിന് മല്ലപ്പള്ളി പബ്ലിക്ക് ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിക്കും. വോളിബോൾ, ഫുട്‍ബോൾ, ഹാൻഡ്‌ബോൾ, ക്രിക്കറ്റ്, ഷട്ടിൽ ബാഡ്മിന്റൺ എന്നിവയ്ക്കുപുറമേ അത്‍ലറ്റിക്സിലും പരിശീലനം നൽകും.
20 വയസ്സിൽ താഴെയുള്ളവർക്ക് പങ്കെടുക്കാം. രജിസ്ട്രേഷൻ ഫോം സ്റ്റേഡിയം ഓഫീസിലും കോട്ടയം റോഡിലെ ഭാരത് പെട്രോളിയം പമ്പിലും മല്ലപ്പള്ളി വിജയാ ഹോട്ടലിലും ലഭിക്കും. ഫോൺ-94470 72224, 94461 87273.
ബിനോയ് പണിക്കമുറി, ഡബ്ല്യു.എ.ജോൺ എന്നിവർ കൺവീനർമാരും തുരുത്തിക്കാട് ബി.എ.എം.കോളേജ് കായികവിഭാഗം മുൻ മേധാവി തോമസ് സ്കറിയ ക്യാമ്പ് ഡയറക്ടറുമാണ്.
മേയ് 14-ന് മൂന്നിന് മന്ത്രി റോഷി അഗസ്റ്റിൻ സമാപന യോഗം ഉദ്‌ഘാടനംചെയ്യും. പരിശീലനം നേടിയവർക്ക് സർട്ടിഫിക്കറ്റുകളും ജേഴ്‌സിയും സമ്മാനിക്കും. വോളിബോൾ പ്രദർശന മത്സരവും നടത്തും.
ആലോചനായോഗം ചെയർമാൻ ജോസഫ് എം.പുതുശ്ശേരി ഉദ്‌ഘാടനം ചെയ്തു. തോമസ് സ്കറിയ, അഡ്വ. ജിനോയ് ജോർജ്, കെ.സതീഷ് ചന്ദ്രൻ, ജോസഫ് ഇമ്മാനുവേൽ, കെ.ജി.സാബു, തോമസ് പി.അലക്സ്, മാത്യു തോമസ് എന്നിവർ പ്രസംഗിച്ചു.