തിരുവല്ലയിൽ കെ.എസ്.ആർ.ടി.സി.ബസിനുള്ളിൽ യുവതിയെ കടന്നുപിടിച്ച കാവാലം സ്വദേശി സുരേഷ് കുമാറിനെ (37) അറസ്റ്റു ചെയ്തു. ചങ്ങനാശ്ശേരിയിൽ നിന്ന് ചെങ്ങന്നൂരിലേക്ക് പോയ ബസിലെ യാത്രക്കാരിയാണ് ആക്രമണത്തിന് ഇരയായത്. യുവതി ബഹളം വെച്ചതോടെ മറ്റ് യാത്രക്കാരും കണ്ടക്ടറും ചേർന്ന് സുരേഷിനെ തടഞ്ഞു വെച്ച് തിരുവല്ല കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർക്ക് കൈമാറി. പ്രതിയെ റിമാൻഡ് ചെയ്തു.
തിരുവല്ലയിൽ ബസിൽ യുവതിയെ കടന്നുപിടിച്ചയാൾ അറസ്റ്റിലായി
0