മല്ലപ്പള്ളി സഹ.ബാങ്ക് വിഷു- ഈസ്റ്റർ വിപണി തുറന്നു


  മല്ലപ്പള്ളി സർവീസ് സഹകരണ ബാങ്ക് വിഷു-ഈസ്റ്റർ വിപണി മുരണി ബ്രാഞ്ച് മന്ദിരത്തിൽ പ്രസിഡൻ്റ് കെ.എസ്. വിജയൻപിള്ള ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഭരണസമിതി അംഗം ഡോ. ജേക്കബ് ജോർജ് അധ്യക്ഷതവഹിച്ചു. പി.പി. ഉണ്ണികൃഷ്ണൻ നായർ, രാജൻ എം.ഈപ്പൻ, ജോർജുകുട്ടി പരിയാരം, അലക്സാണ്ടർ വറുഗീസ്, ബിബിൻ മാത്യൂസ്, കെ.ബി. ശശി, സുജ ഷാജി, ശാലിനി രാജേന്ദ്രൻ, ഷാന്റി ജേക്കബ്, സെക്രട്ടറി പി. മധുലാൽ എന്നിവർ പ്രസംഗിച്ചു.

അഞ്ചുകിലോ കുത്തരി, രണ്ടുകിലോ പച്ചരി, ഒരുകിലോ പഞ്ചസാര, ഒരു ലിറ്റർ പാമോലിൻ, അരലിറ്റർ വെളിച്ചെണ്ണ, അര കിലോ വീതം ചെറുപയർ, വൻപയർ, കടല, ഉഴുന്ന്, തുവരപരിപ്പ്, ചന്തമുളക്, ശർക്കര ഉണ്ട, 250 ഗ്രാം വീതം ഉലുവ, കടുക്, 100 ഗ്രാം ജീരകം എന്നീ 15 നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ കിറ്റ് സബ്സിഡി നിരക്കിൽ 700 രൂപയ്ക്കാണ് വിതരണം ചെയ്യുന്നത്. റേഷൻകാർഡുമായി ഉപഭോക്താക്കൾ എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ