മല്ലപ്പള്ളി തിരുവല്ല റോഡില്‍ തിയറ്റര്‍പടിയില്‍ സ്വകാര്യബസും കാറും കൂട്ടിയിടിച്ചു. ഇന്നലെ രാത്രി ഏഴേകാലോടെയാണ് അപകടം നടന്നത്. തടി കയറ്റിയ ലോറിയെ മറികടക്കുന്നതിനിടയിൽ സ്വകാര്യ ബസ് എതിരേ വന്ന കാറിലിടിക്കുക ആയിരുന്നു.
ഇടിയിൽ കാറിന്റെ മുൻഭാഗം തകർന്നു. കാറിലെ യാത്രക്കാരന് പരുക്കേറ്റു