ആനിക്കാട് പഞ്ചായത്തിലെ കാവനാല്‍കടവ് നൂറോമ്മാവ് റോഡിലൂടെ യാത്ര പോയാല്‍ ചെളിയില്‍ കുളിക്കും. ചെളി നിറഞ്ഞ റോഡ് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങല്‍ ശുദ്ധജല പദ്ധതിക്കായി പൈപ്പുകള്‍ സ്ഥാപിക്കാനായി കുഴിയെടുത്തതാണ് ചെളിക്കുണ്ടാകാന്‍ കാരണമായത്.
കുഴികള്‍ നിറഞ്ഞ ശോച്യാവസ്ഥയിലായിരുന്ന റോഡ് ഇപ്പോള്‍ പൈപ്പുകുഴികളുമായതോടെ തകര്‍ച്ച പൂര്‍ണമായി. ഏതാനും ദിവസങ്ങളായി പെയ്യുന്ന മഴയെത്തുടര്‍ന്ന് റോഡിലൂടെ നടക്കാന്‍പോലും പറ്റാത്ത അവസ്ഥയാണ്.
ഇരുചക്ര വാഹനങ്ങളടക്കം അപകടത്തില്‍പെടുന്നതും നിത്യസംഭവമാണ്. കുഴികളില്‍ മഴവെള്ളം നിറഞ്ഞു കിടക്കുതോടെ ഇതുവഴിയുള്ള യാത്ര ദുരിതം പിടിച്ചതായി മാറി. വാഹനങ്ങള്‍ വരുമ്പോള്‍ ദേഹത്തേക്ക് ചെളി തെറിക്കാതിക്കാന്‍ കാല്‍നടയാത്രക്കാരും, ഇരുചക്രവാഹന യാത്രക്കാരും വളരെ സാഹസപ്പെട്ടാണ് ഇതുവഴി കടന്നുപോകുന്നത്.
പൈപ്പുകൾ സ്ഥാപിക്കുന്നത് എത്രയും വേഗം പൂർത്തീകരിച്ചു റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.